മുഹമ്മ സിഎംഎസ് എൽപി സ്കൂളിന്റെ പാരമ്പര്യം മഹത്തരം: മന്ത്രി പി. പ്രസാദ്
1533298
Sunday, March 16, 2025 3:02 AM IST
മുഹമ്മ: മുഹമ്മ സിഎംഎസ് എൽപി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ഒത്തൊരുമയാണ് സ്കുൾ കൈവരിച്ച നേട്ടങ്ങൾക്കു പിന്നിലെന്ന് മന്ത്രി പറഞ്ഞു.
ഒട്ടേറെ പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്ത സ്കൂളിന്റെ പാരമ്പര്യം മഹത്തരമാണ്. വാർഷികാഘോഷ ചടങ്ങുകൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും മന്ത്രി പറഞ്ഞു. പിടിഎ പ്രസിഡന്റ് എൽ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു എഴുത്തോല പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ തോമസ് കെ. പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ജോൺ തോമസ്, മുൻ ഹെഡ്മിസ്ട്രസും വിദ്യാലയ വികസന സമിതി കൺവീനറുമായ ജോളി തോമസ്, മുഹമ്മ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി.എ. നസീമ, പഞ്ചായത്തംഗം നിഷാ പ്രദീപ്, സ്റ്റാഫ് സെക്രട്ടറി എഫ്.എ. മുഹമ്മദ് റാഫി, രതീഷ്, എൻ.എം. ഷേർളി, മീരാമോൾ, എൻ.ജെ. ഷീന എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ, നാടൻപാട്ട് എന്നിവയും ഉണ്ടായിരിന്നു.