ജൂണിയർ ചേംബർ ഇന്റർനാഷണൽ ഭാരവാഹികളുടെ സ്ഥാനാരോഹണം
1532953
Saturday, March 15, 2025 12:01 AM IST
ചേർത്തല: ജൂണിയർ ചേംബർ ഇന്റർനാഷണൽ ചേർത്തല സെൻട്രലിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജെകോം ചേർത്തല ടേബിളിന്റെ ഉദ്ഘാടനവും ഫ്രഷ് ടു ഹോം സിഇഒ മാത്യു ജോസഫ് നിർവഹിച്ചു. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനത്തിൽ ടി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, സോണൽ പ്രസിഡന്റ് എയ്സ്വിൻ അഗസ്റ്റിൻ, നാഷണൽ ഡയറക്ടർ അഷ്റഫ് ഷെറീഫ്, സോൺ വൈസ് പ്രസിഡന്റ് ആര്. വിഷ്ണു, ഡോ.ഒ.ജെ. സ്കറിയ, വി.എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി.ടി ജോസഫ് -പ്രസിഡന്റ് , അഡ്വ. ജോസ് കിളിയന്ത്ര-സെക്രട്ടറി, റജിമോൻ ജോസഫ്-ട്രഷറർ, ജെകോം ചെയർമാൻ ലോനപ്പൻ കുഞ്ചെറിയ എന്നിവരെ തിരഞ്ഞെടുത്തു.