ലോക ഉപഭോക്തൃ ദിനം ആഘോഷിച്ചു
1533294
Sunday, March 16, 2025 3:02 AM IST
ആലപ്പുഴ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലോക ഉപഭോക്തൃദിനം ആഘോഷിച്ചു. സമ്മേളനം സബ് ജഡ്ജ് പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. സംഘടന നൽകുന്ന രാഷ്ട്രമിത്ര അവാർഡ് മുൻ മന്ത്രി ജി. സുധാകരന് ദേശീയ ചെയർമാൻ പ്രഫ. പുന്നയ്ക്കൽ നാരായണൻ നൽകി.
ദേശമിത്ര അവാർഡ് ഡോ. ഫിലിപ്പോസ് തത്തംപള്ളിക്കും മാന്യമിത്ര അവാർഡ് തലവടി കൃഷ്ണൻകുട്ടി, പി സി റോക്കി, വി.ഐ. ജോൺസൺ എന്നിവർക്കും നൽകി. ദിലീപ് ചെറിയനാട്, കെ.കെ. ശശിധരൻ, ജി. രാജേന്ദ്രൻ, കരുമാടി മോഹനൻ, രാധാകൃഷ്ണൻ ചമ്പക്കുളം, സുരേഷ് കരുമാടി, കുസുമം സോമൻ, ഉഷാ രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.