അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ബജറ്റിൽ ഭവന നിർമാണത്തിനു മുൻതൂക്കം
1533296
Sunday, March 16, 2025 3:02 AM IST
അമ്പലപ്പുഴ: ഭവനനിർമാണത്തിനു മുൻതൂക്കം നൽകി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.എം. ദീപ അവതരിപ്പിച്ച ബജറ്റിൽ ഇതിനായി അഞ്ചു കോടി പത്തു ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തീര പരിപാലന നിയമത്തിൽ ഇളവ് വന്നതുമൂലം തീര പ്രദേശത്തും നിരവധി വീടുകൾ നിർമിക്കാനാകും.
ലൈഫ് ഭവനപദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ ഭവന നിർമാണത്തിനായി പ്രയോജനപ്പെടുത്തും. പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിനും വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. 30,71, 38,000 രൂപ വരവും 30,68, 67,700 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു.