എഡിബി മിഷന് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് രമേശ് ചെന്നിത്തല
1532960
Saturday, March 15, 2025 12:01 AM IST
ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുക ളിലെ കടല്‍ഭിത്തി, പുലിമുട്ട് നിര്‍മാണത്തിനുള്ള പ്രോജക്ടുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ മിഷന് ഡയറക്ടേറ്റിന്റെ നേതൃത്വ ത്തിലുള്ള എഡിബി പ്രതിനിധി സംഘവുമായി തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ ചർച്ച നടത്തിയതായി രമേശ് ചെന്നിത്തല എംഎല്‍എ അറിയിച്ചു.
എഡിബി മിഷന് പ്രതിനിധി സംഘം കഴിഞ്ഞദിവസം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചിരുന്നു. ഈ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും അടക്കമുള്ള സാധാരണക്കാര്‍ കടല്ക്ഷോഭത്തത്തുടര്ന്ന് നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയും ഉപജീവനമാര്‍ഗത്തില്‍ അടക്കം നേരിടുന്ന കഷ്ടത കളും എഡിബി പ്രതിനിധി സംഘത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ ധസഹായംകൊണ്ടു മാത്രം പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കില്ല. ഈ പ്രദേശങ്ങ ളിലെ കടല്‍ഭിത്തി, പുലിമുട്ട് പ്രോജക്ടുകള്‍ പല ഘട്ടങ്ങളായി നടപ്പാക്കുന്നതിനു പകരം ഒറ്റഘട്ടമായി ഒറ്റ സ്ട്രച്ചായി നടപ്പാക്കുന്നതാണ് ഇവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന തിനുള്ള ശാശ്വത മാര്‍ഗ മെന്ന് രമേശ് ചെന്നിത്തല മീറ്റിംഗില്‍ ചൂണ്ടിക്കാട്ടി.
കൂടാതെ ഇവിടെ താമസിക്കുന്ന മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും അടക്കമുള്ള പരമ്പരാഗത ജനവിഭാഗങ്ങളുടെ മെച്ചപ്പെട്ട ഉപജീവനത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും അനുയോജ്യമായ വിധത്തില്‍ ഈ മേഖലയുടെ ടൂറിസം വികസന സാധ്യതകളെ കൂടി പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ലൈവിലി ഹുഡ് സപ്പോര്ട്ടിംഗ്കൂടി ഫണ്ടിംഗ് ഏജന്‍സികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണ മെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സുനാമി ബാധിത തീരദേശമേഖലയായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കാലാവസ്ഥാ വ്യതിനായം അടക്കമുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് കടല്‍തീരം നാള്‍ക്കുനാള്‍ ശോഷിച്ച് വരികയാണെന്നും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രദേശവാസികള്‍ക്ക് സംഭവിച്ചിട്ടുള്ളത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടല്‍ക്ഷോഭം നേരിടുന്ന എല്ലാ ഭാഗങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് സമഗ്രമായ രീതിയില്‍ കടല്‍ഭിത്തി, പുലിമുട്ട് നിര്‍മാണത്തിനുളള നടപടികള്‍ എത്രയും വേഗം കൈക്കള്ളണമെന്നും ഇതിനായി ആവഷ്കരിച്ചി ട്ടുള്ള പ്രോജക്ടുകള്‍ക്ക് എത്രയും വേഗം ധനസഹായം അനുവദിക്കണെമെന്നും എഡിബി മിഷന് പ്രതിനിധികളോട് ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല പറഞ്ഞു.