സ്ത്രീകൾ സ്വർഗം പണിയുന്നവരായി മാറണം: ഫാ. സിറിൾ ചേപ്പില
1533300
Sunday, March 16, 2025 3:02 AM IST
കുട്ടനാട്: പൂർവീകർ നൽകിട്ടുള്ള സൗകര്യങ്ങളും അറിവുകളും ഉൾക്കൊണ്ടും കുറവുകൾ തേടി പോകാതെ ഭൂമിയിൽ സ്വർഗം പണിയുന്നവരായി സ്ത്രീകൾ മാറണമെന്ന് ഫാ. സിറിൾ ചേപ്പില. ചാസ് ചങ്ങനാശേരി മേഖലയുടെ നേതൃത്വത്തിൽ കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു ഫാ. സിറിൾ ചേപ്പില.
ചാസ് മേഖല സെക്രട്ടറി ജിജി ആന്റണി ഉദ്ഘാടനം ചെയ്യ്തു. ചാസ് അസി. ഡയറക്ടർ ഫാ. ജോർജ് തൈച്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. ജിജി ടെസ് ഗ്രിഗറി സന്ദേശം നൽകി. സിസ്റ്റർ ലിറ്റിൽ തെരേസ് എസ്.ഡി, ലൗലി ചെത്തിപ്പുഴ, ജൂലിയറ്റ് ജോ പുത്തൻപുര എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വനിതകളുടെ കലാപരിപാടികളും ആദരിക്കലും നടത്തി.