ശിവരാത്രി, പൂര മഹോത്സവങ്ങൾക്ക് കൊടിയിറങ്ങുന്നു
1533295
Sunday, March 16, 2025 3:02 AM IST
അമ്പലപ്പുഴ: ശിവരാത്രി, പൂരമഹോത്സവങ്ങൾക്ക് കൊടിയിറങ്ങുന്നു. പോലീസിന്റെ ജാഗ്രത മൂലം ഉത്സവങ്ങൾ സമാധാനപരമായി നടന്ന സന്തോഷത്തിൽ ഭക്തർ. മുൻ വർഷങ്ങളിൽ ശിവരാത്രി, പൂര മഹോത്സവങ്ങൾ നടന്ന മിക്ക ക്ഷേതങ്ങളിലും അക്രമവും സംഘർഷവും നിത്യസംഭവമായിരുന്നു. പലയിടത്തും കത്തിക്കുത്തുവരെ നടന്നിരുന്നു.
എന്നാൽ, ഇത്തവണ അമ്പലപ്പുഴ സിഐ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസാണ് മിക്ക ക്ഷേത്രങ്ങളിലും ക്രമസമാധാന പ്രശ്നം നിയന്ത്രിക്കാനുണ്ടായിരുന്നത്.
ഉത്സവങ്ങൾ ആരംഭിക്കുന്നതിന് മുൻപു തന്നെ എല്ലാ ക്ഷേത്ര ഭാരവാഹികളുടെയും യോഗം സിഐ വിളിച്ചു ചേർത്തിരുന്നു. രാത്രി 10ന് മുൻപ് ആഘോഷ പരിപാടി നിർത്തിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കാനും കഴിഞ്ഞു.