പ്രളയ ദുരന്തനിവാരണം: തലവടിയില്‍ മോക്ഡ്രില്‍ 20ന്
1532337
Thursday, March 13, 2025 12:02 AM IST
ആലപ്പുഴ: പ്രളയസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തനരീതികള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും പമ്പ നദീതട പദ്ധതിയുടെ ഭാഗമായി 20ന് തലവടിയില്‍ മോക്ഡ്രില്‍ നടത്തും.
റീ ബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെയും (കില) ആഭിമുഖ്യത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. ടേബിള്‍ ടോപ്പ് എക്സര്‍സൈസ് 19ന് നടക്കും. മോക്ഡ്രില്ലിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍(ദുരന്ത നിവാരണം) സി. പ്രേംജി അധ്യക്ഷനായി. ഹസാര്‍ഡ് അനലിസ്റ്റ് സി. ചിന്തു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.