യുജിസി കരട് റെഗുലേഷൻ തള്ളിക്കളയണം: എകെജിസിടി
1532329
Thursday, March 13, 2025 12:02 AM IST
അമ്പലപ്പുഴ: സാമൂഹ്യനീതിക്ക് നിരക്കാത്തതും ഫെഡറൽ തത്വങ്ങളെ തകർക്കുന്നതും അധ്യാപക വിരുദ്ധവുമായ യുജിസി കരട് റെഗുലേഷൻ തള്ളിക്കളയണമെന്ന് അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എകെജിസിടി) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തെ മതനിരപേക്ഷ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിൽ അണിചേരുന്നതിനും വിദ്യാർഥികളുടെ ഇടയിലുള്ള ലഹരി ഉപയോഗവും വർധിച്ചുവരുന്ന അസഹിഷ്ണുതയും തടയുന്നതിനുള്ള പ്രവർത്തനങ്ങൾ കൈക്കൊളളുന്നതിനും സമ്മേളനം ആഹ്വാനം ചെയ്തു.
അമ്പലപ്പുഴ ഗവ: കോളജിൽ നടന്ന സമ്മേളനം എകെജിസിടി മുൻ സംസ്ഥാന പ്രസിഡന്റ് പ്രഫ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഹയറുന്നീസ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. അഗസ്റ്റിൻ എൻ.ജെ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സന്തോഷ് ടി. വർഗീസ് സംസ്ഥാന റിപ്പോർട്ടിംഗ് നടത്തി. ഡോ. ജി. ഉണ്ണികൃഷ്ണൻ, എം. ഐശ്വര്യ, എ. ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.
അസോസിയേഷന് ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എകെജിസിടി) ജില്ലാ പ്രസിഡിന്റായി എം. ഹയറുന്നിസയെയും സെക്രട്ടറിയായി ഡോ. എന്‍.ജെ. അഗസ്റ്റിനെയെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ ട്രഷറര്‍- എം.എസ്. ഷജിം, വൈസ് പ്രസിന്റ്- എം.എസ്. മനു, ജോയിന്റ് സെക്രട്ടറി- ഡോ. ജി. ഉണ്ണി കൃഷ്ണന്, വനിത സബ് കമ്മിറ്റി കന്വീനര്- എം. ഐശ്വര്യ, അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍- ഡോ. എ.ഡി. രാജീവ് കുമാര്‍- മീഡിയ/എസിഎസ്ആര്‍ കണ്‍വീനര്‍- ഷിബിന്‍ ഫിലിപ്പ്.