സ്വപ്നഭവന പദ്ധതി ആരംഭിച്ചു
1532335
Thursday, March 13, 2025 12:02 AM IST
ചേര്‍ത്തല: ചേർത്തല ലയൺസ് ക്ലബ് ഓഫ് കൊയർലാൻഡ് സ്വപ്നഭവനം 2025 പദ്ധതി പ്രകാരം താലൂക്കിൽ നിർധനരായ മൂന്നു പേർക്കുകൂടി വീട് വച്ചുനൽകുന്നു. രണ്ടു കിടപ്പുമുറി, ഹാൾ, സിറ്റ്ഔട്ട്, അടുക്കളയോടുകൂടിയ വീടുകൾ ചിറ്റിലപ്പള്ളിയുമായി ചേർന്നാണ് നിർമിക്കുന്നത്.
പള്ളിപ്പുറം പഞ്ചായത്തിൽ പുതുപ്പള്ളി കാവിന് പടിഞ്ഞാറുവശം റെജിമോൻ, ചേർത്തല തെക്ക് പഞ്ചായത്ത് അരീപറമ്പ് പുല്ലംകുളത്തിനടുത്ത് സാബു എന്നിവരുടെ വീട് നിർമാണത്തിനുള്ള കല്ലിടൽ ചടങ്ങ് ലയൻസ്ക്ലബ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ. അമർനാഥ് നടത്തി. ഏബ്രഹാം, സുബ്രഹ്മണ്യൻ, അഡ്വ. സജി, തോമസ് കാളാരൻ, ഹരിദാസ്, മെജോ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.