അന്പ​ല​പ്പു​ഴ: പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ പ​ച്ച​ത്തു​രു​ത്ത് ഒ​രു​ക്കി പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത്. പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട്ട പ​ച്ച​ത്തു​രു​ത്ത് സ്ഥാ​പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ച്ച്. സ​ലാം എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു.

കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ല്‍നി​ന്നു ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ല​ഭ്യ​മാ​ക്കി​യ നീ​ര്‍​മ​രു​ത്, മ​ണി​മ​രു​ത്, വെ​ള്ള​പ്പൈ​ന്‍, ക​മ്പ​കം, ഞാ​റ, ഞാ​വ​ല്‍, ആ​ര്യ​വേ​പ്പ്, കാ​ട്ടു​ചെ​മ്പ​കം എ​ന്നീ വൃ​ക്ഷ​ത്തൈ​ക​ളാ​ണ് ന​ട്ട​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി.​ സൈ​റ​സ് അ​ധ്യ​ക്ഷ​നാ​യി. വികാരി ഫാ. ​അ​നി​ല്‍ ക​രി​പ്പി​ങ്ങാ​ംപുറം മു​ഖ്യാ​തി​ഥി​യാ​യി. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഷീ​ബ രാ​കേ​ഷ്, വൈ​സ് പ്ര​സി​ഡന്‍റ് സു​ധ​ര്‍​മ ഭു​വ​ന​ച​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ എം. ​ഷീ​ജ, സ​തി ര​മേ​ശ​ന്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​സ്.​ രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ര്‍.​ആ​ര്‍. സൗ​മ്യ​റാ​ണി, വിഇഒ ​ജൂ​ഡി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.