വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
1511121
Tuesday, February 4, 2025 11:52 PM IST
ചേര്‍ത്തല: കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്കൂള്‍ 102-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് ഉദ്ഘാടനം ചെയ്തു. സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ആന്റണി ഇരവിമംഗലം അ ധ്യക്ഷത വഹിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് ഇടത്രക്കരി ഫോട്ടോ അനാച്ഛാദനം ചെയ്തു. ഹെഡ്മാസ്റ്റര് കുര്യാക്കോസ് ആന്റണി, പഞ്ചായത്തംഗം സ്വപ്ന മനോജ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ സെക്രട്ടറി ആര്. ഹേമലത, മാത്യു ജേക്കബ്, സ്റ്റാഫ് സെക്രട്ടറി കൃഷ്ണപ്രിയ, ഗഗന ആര്. നായര്‍, കെ.ആര്. എയ്ഞ്ചല്‍, ഷേര്‍ളി ജോസഫ്, റിയമെയിന് എന്നിവര്‍ പ്രസംഗിച്ചു.