ലഹരിക്കെതിരേ കാമറകൾ സ്ഥാപിക്കണം: അമ്പലപ്പുഴ താലൂക്ക് വികസന സമിതി
1510531
Sunday, February 2, 2025 6:54 AM IST
ആലപ്പുഴ: ലഹരിമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനു ജനത്തിരക്കുള്ള സ്ഥലങ്ങളിലും സ്കൂളുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന ഫണ്ടിലും എംഎല്‍എ ഫണ്ടിലും ഉൾപ്പെടുത്തി കാമറകൾ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസന സമിതി.
അമ്പലപ്പുഴ താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, തഹസിൽദാർ എസ്. അന്‍വര്‍, ജോസി ആന്റണി, എം.ഇ. നിസാർ അഹമ്മദ്, പി.ജെ. കുര്യന്, റോയി പി. തിയോച്ചന്‍, ഷാജി വാണിയപ്പുരയ്ക്കല്‍, സഞ്ജീവ് ഭട്ട്, കെ.സി. വേണുഗോപാൽ എംപിയുടെ പ്രതിനിധി അഡ്വ. ആര്. സനല്‍കുമാര്‍, കൗണ്‍സലര്‍ മനു ഉപേന്ദ്രന്, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.