മാവേലിക്കര മാർ ഇവാനിയോസ് കോളജ് ദശാബ്ദി ആഘോഷങ്ങൾക്കു തുടക്കം
1510533
Sunday, February 2, 2025 6:54 AM IST
മാവേലിക്കര: കല്ലുമല മാർ ഇവാനിയോസ് കോളജിന്റെ ദശാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് ദീപശിഖാ പ്രയാണവും വിളംബര റാലിയും നടത്തി. പുതിയകാവിലെ ധന്യൻ മാർ ഇവാനിയോസ് തിരുമേനിയുടെ സ്മൃതി മണ്ഡപത്തിൽനിന്നു കല്ലുമല മാർ ഇവാനിയോസ് കോളജിലേക്ക് നടത്തിയ ദീപശിഖാ പ്രയാണം യൂഹാനോൻ പുത്തൻവീട്ടിൽ റമ്പാൻ ഉദ്ഘാടനം ചെയ്തു.
കോളജ് ഡയറക്ടർ ഫാ. ഡോ. ഗീവർഗീസ് കൈതവന, പ്രിൻസിപ്പൽ ഡോ. കെ.സി. മത്തായി, വൈസ് പ്രിൻസിപ്പൽ ഡോ. ഏബ്രഹാം പുന്നൂസ്, ഡോ. പി.കെ. വർഗീസ്, ഡോ. ഹരിശ്ചന്ദ്രൻ, പ്രഫ. റെജി മാത്യു, പ്രഫ കെ. ഏബ്രഹാം ജിജോ ജോർജ്, കിച്ചു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. കോളജിലെ അധ്യാപകരും വിദ്യാർഥികളും അണിചേർന്നു.