എഴുപുന്നയിൽ എക്സൈസ് മാഹി മദ്യം പിടികൂടി
1510841
Monday, February 3, 2025 11:38 PM IST
തുറവൂർ: എഴുപുന്നയിൽനിന്ന് എക്സൈസ് സംഘം മാഹി മദ്യം പിടികൂടി. ഇന്നലെ പുലർച്ചെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 81 ലിറ്റർ മദ്യം പിടികൂടിയത്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലിബിൻ ഗിൽബർട്ടി(31)നെയാണ് പിടികൂടിയത്. കാറിൽ കടത്തിക്കൊണ്ടുവന്ന അര ലിറ്ററിന്റെ 162 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഒമ്പത് കെയ്സ് മദ്യം ആണ് കണ്ടെത്തിയത്.
ലിബിൻ ഗില്‍ബര്‍ട്ട് ആഴ്ച തോറും മാഹിയിൽനിന്നു വിലകുറഞ്ഞ മദ്യം വാങ്ങി വിവിധ ആളുകളിൽനിന്നു ഓർഡറുകൾ വാങ്ങി തിരുവനന്തപുരത്തേക്ക് മടങ്ങിപ്പോകുംവഴി കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു പതിവ്. പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് പി.സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സബിനേഷ് ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, വിഷ്ണുദാസ്, വിപിൻ, ഉമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ വിധു എന്നിവർ പങ്കെടുത്തു.