ആലപ്പുഴ സെന്റ് ജോസഫ്സിൽ വൈഭവ് - സ്കിൽ എൻഹാൻസ്മെന്റ് സെന്റർ
1510529
Sunday, February 2, 2025 6:54 AM IST
ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളജിൽ വൈഭവ് - സ്കിൽ എൻഹാൻസ്മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കേരള യൂണിവേഴ്സിറ്റി രജിസ്ടാർ പ്രഫസർ ഡോ. കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഉഷ എ.എ. അധ്യക്ഷത വഹിച്ചു. ഐഎച്ച്ആർഡി, കെൽട്രോൺ, അസാപ്പ് കേരള എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ചടങ്ങിൽ തുടക്കം കുറിച്ചു.
സ്ഥാപനങ്ങളുടെ പ്രതിനിധികളായ ഐഎച്ച്ആർഡി അക്കാദമിക്ക് കോ-ഓർഡിനേറ്റർ ഡോ. ലതാ പി., കെൽട്രോൺ പ്രൊജക്ട് കോ-ഓർഡിനേറ്റർ ആദിത്യ രാജ്, അസാപ്പ് കേരള പ്രോഗ്രാം മാനേജർ കവിതാ ഉണ്ണിക്കൃഷ്ണൻ, ഐക്യൂ എസി കോ-ഓർഡിനേറ്റർ ഡോ. ഷാരോൺ ഡികൂത്ത, കോളജ് പിടിഎ വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, മേരി രജിത ബെല്ലാർമെ എന്നിവർ പ്രസംഗിച്ചു.
സെന്ററിൽ സ്ഥാപനങ്ങൾ പരസ്പരം സഹകരിച്ച് പരിപാടികൾ നടത്തുന്നതിനുള്ള എംഒയു കൈമാറുകയും ചെയ്തു. സമ്മേളനത്തിൽ യുവസംരംഭകരായ വിദ്യാർഥിനികളെ ഉപഹാരം നൽകി ആദരിച്ചു.