പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച് നെല്‍കര്‍ഷകര്‍ സമരത്തിലേക്ക്
1510832
Monday, February 3, 2025 11:37 PM IST
ചങ്ങനാശേരി: നെല്‍വില 40 രൂപയാക്കുക, കേന്ദ്രം കൂട്ടിത്തന്ന നെല്‍വില നല്‍കുക, കൈകാര്യച്ചെലവ് വര്‍ധിപ്പിക്കുക തുടങ്ങിയ 10 ഇന ആവശ്യങ്ങളുന്നയിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറിന് സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന ഏകദിന ഉപവാസ സത്യഗ്രഹത്തിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ വിളംബര പോസ്റ്റര്‍ ജാഥ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് പറമ്പിശേരിയുടെ അധ്യക്ഷതയില്‍ സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫ് മുഖ്യപ്രസംഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് സമരപ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ലാലിച്ചന്‍ പള്ളിവാതുക്കല്‍, ജിക്കു കുര്യാക്കോസ്, പാപ്പച്ചന് നേര്യംപറമ്പില്‍, ജോസുകുട്ടി കുട്ടംപേരൂര്‍, സോണി കളരിക്കല്‍, വിനോദ് കോവൂര്‍, വി.എന്‍. ശര്‍മ, ആലിച്ചന്‍ തൈപ്പറമ്പില്‍, ജോസുകുട്ടി വെള്ളേക്കളം, സാബു വെട്ടിത്തുരുത്ത്, വിജയന് വഞ്ചിപ്പുര, ജോജോ അലക്സ്, അനിയന്‍കുഞ്ഞ് വെട്ടിത്തുരുത്ത്, ജോയിച്ചന്‍ മറ്റപ്പറമ്പില്‍, രാജന് സാമുവല്‍, തോമസുകുട്ടി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.