പോക്സോ കേസിലെ പ്രതി അറസ്റ്റിൽ
1511123
Tuesday, February 4, 2025 11:52 PM IST
അമ്പലപ്പുഴ: പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് ആറാം വാർഡിൽ കൊച്ചുതറ വീട്ടിൽ ഭദ്രന്റെ മകൻ സുബിനെ (33) യാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം 06.30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കെപിഎംഎസ് ശാഖയുടെ വാർഷികത്തിന് പോയിട്ട് തിരികെ സൈക്കിളിൽ വരികയായിരുന്ന അതിജീവിതയെ വഴിയിൽ തടഞ്ഞു പരാതിക്കാരിയുടെ കൈക്ക് പിടിക്കുകയും അശ്ലീലം പറയുകയും ചെയ്തതിൽ അമ്പലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ സുബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, നൗഷാദ്, ബിബിൻദാസ്, ജോസഫ് ജോയ്, സിവിൽ പോലീസ് ഓഫീസർ വിഷ്ണു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.