ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
1510663
Sunday, February 2, 2025 11:42 PM IST
മാവേലിക്കര: സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ വിദ്യാർഥികൾക്കെതിരായ അനീതിയാത്മക തീരുമാനങ്ങൾ തുടരുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴിൽ ലഭ്യമായിരുന്ന ഒമ്പത് പ്രധാന സ്കോളർഷിപ്പുകൾ 50% വരെ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
ഇത് അർഹരായ ആയിരക്കണക്കിന് ന്യൂനപക്ഷ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്ന അതിരൂക്ഷമായ നീക്കമാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്ന ന്യൂനപക്ഷ സമൂഹത്തിന് ഈ തീരുമാനത്താൽ പ്രതിസന്ധി നേരിടേണ്ടി വരും. സർക്കാർ മറ്റു വിഭാഗങ്ങളിലെ സ്കോളർഷിപ്പ് തുക ആനുപാതികമായി നിലനിർത്തിയപ്പോൾ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ മാത്രം വെട്ടിക്കുറച്ചത് പ്രത്യേക ഉദ്ദേശത്തോടെ മാത്രമാണെന്നാണ് വ്യക്തം. ഇതിലൂടെ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.