ഓരുവെള്ള ഭീഷണി: സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്
1510835
Monday, February 3, 2025 11:38 PM IST
ആലപ്പുഴ: കുട്ടനാട്, കൈനകരി, നെടുമുടി, തകഴി, അമ്പലപ്പുഴ പഞ്ചായത്തുകളില്‍ പുഞ്ചകൃഷിക്ക് ദോഷകരമായി ബാധിക്കുന്ന ഓരുവെള്ള ഭീഷണിയില്‍നിന്നു കൃഷി സംരക്ഷിക്കാന്‍ കൃഷിവകുപ്പു അടിയന്തര ഇടപെടല്‍ നടത്തണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ഉറപ്പുവരുത്തുന്നതോടൊപ്പം നെല്ലുവില ന്യായമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ഔസേപ്പച്ചന് ചെറുകാട് അധ്യഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാംകോടം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കണ്‍വീനര്‍ ടോം ജോസഫ് അറയ്ക്കപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ ചാക്കപ്പന് ആന്റണി, നൈനാന് തോമസ് മുളപ്പാംമഠം, അലക്സാണ്ടര്‍ പുത്തന്‍പുര, സണ്ണിച്ചന് കക്കാട്ടുപ്പറമ്പില്, ജോസികുര്യന്പുതുമന, ജോണിച്ചന് മണലി, ബിജോയി പ്ലാത്താനം, ബാബു വടക്കേകളം, കറിയാച്ചന് ചേന്നംങ്കര, ടോമിച്ചന് മേപ്പുറം, കെ.ജെ. ജയിംസ് കൊച്ചുകുന്നേല്‍, ബേബിച്ചന് കണിയാംപറമ്പില്‍, സുനില്‍ കുര്യാളശേരി എന്നിവര്‍പ്രസംഗിച്ചു.