സ്കോളർഷിപ്പ് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഒപ്പുശേഖരണം
1510664
Sunday, February 2, 2025 11:42 PM IST
മുഹമ്മ: ക്രൈസ്തവ അവഗണനയിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് മുഹമ്മ ഫൊറോനാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പ് വെട്ടിക്കുറച്ചത് പാവപ്പെട്ട വിദ്യാർഥികളെ വലയ്ക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മുഹമ്മ സെന്റ് ജോർജ് പള്ളിയങ്കണത്തിൽ നടന്ന ഒപ്പുശേഖരണം ഫൊറോനാ വികാരി ഫാ. ആന്റണി കാട്ടൂപ്പാറ ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ ജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ആയതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വെട്ടിക്കുറച്ച സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുണിറ്റ് പ്രസിഡന്റ് പൗലോസ് നെല്ലിക്കാപ്പള്ളി, അതിരുപത കൗൺസിലർ തോമസ് കുറ്റേൽ, ബേബി വട്ടക്കര, ടി.ജി. പോൾ താന്നിക്കൽ, രാജുമോൻ കരിപ്പുറം എന്നിവർ പ്രസംഗിച്ചു.