മാവേലിക്കര മാർ ഈവാനിയോസിൽ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
1511119
Tuesday, February 4, 2025 11:52 PM IST
മാവേലിക്കര: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ വിദ്യാർഥികളിൽ ക്രിയാത്മകത വളർത്തിയെടുക്കണമെന്ന് മുൻ സംസ്ഥാന ചിഫ് സെക്രട്ടറിയും മലയാള സർവകലശാല വൈസ് ചാൻസലറുമായ ഡോ. കെ. ജയകുമാർ. മാവേലിക്കര കല്ലുമല മാർ ഈവാനിയോസ് കോളജിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉത്തരങ്ങൾ നൽകാതെ ചോദ്യങ്ങൾ ചോദിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ സാധിച്ചാൽ മാത്രമേ ഇന്നത്തെ വിദ്യാഭ്യാസം കൊണ്ട് പ്രയേജനമുള്ളു എന്നും അദ്ദേഹം പറഞ്ഞു.
കോളജ് മാനേജർ ബിഷപ് ഡോ. ജ്വോഷാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടർ ഫാ. ഡോ. ഗീവർഗീസ് കൈതവന ആമുഖ പ്രഭാഷണം നടത്തി. മാവേലിക്കര രൂപത വികരി ജനറാൾ മോൺ. ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ, കോളജ് പ്രിൻസിപ്പൽ ഡോ. കെ.സി. മത്തായി, കോളജ് മുൻ ഡയറക്ടർ ഫാ. തോമസ് പുത്തൻപറമ്പിൽ, ഡോ. ഏബ്രാഹം പുന്നൂസ്, പ്രഫ. റെജി മാത്യു, ഡോ. പി.കെ. വർഗീസ്, പ്രഫ. നിമ ആലീസ് തോമസ്, ഡോ. ഹരിചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.