കാവാലം, മുട്ടാർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: ആറുവരെ പത്രിക സമര്‍പ്പിക്കാം
1510532
Sunday, February 2, 2025 6:54 AM IST
ആലപ്പുഴ: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതെരഞ്ഞെടുപ്പ് 24ന് നടക്കും. ജില്ലയിലെ ജി-33 കാവാലം പഞ്ചായത്ത് 03 പാലോടം വാർഡ്, ജി-36 മുട്ടാർ പഞ്ചായത്ത് 03 മിത്രക്കരി ഈസ്റ്റ് വാർഡ് എന്നിവിടങ്ങളിലും അന്നേദിവസം ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 25 ന് നടക്കും.
നാമനിർദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആറാണ്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏഴിന് വെള്ളിയാഴ്ച നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി പത്ത്. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധി പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ 25,000 രൂപയാണ്. തെരഞ്ഞെടുപ്പ് ചെലവു കണക്കുകൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 27.