ആ​ല​പ്പു​ഴ: ലൊ​ക്കേ​ഷ​ന്‍ സ്‌​കെ​ച്ചി​ന് കൈ​ക്കൂ​ലി ആവശ്യപ്പെട്ട വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റന്‍റ് വി​ജി​ല​ന്‍​സ് പി​ടി​യി​ല്‍. പാ​തി​ര​പ്പ​ള്ളി​ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റന്‍റ് ​അ​നീ​സി​നെ 1,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വേയാണ് വി​ജി​ല​ന്‍​സ് പി​ടി​കൂ​ടിയത്.

പാ​തി​ര​പ്പ​ള്ളി കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ പാ​തി​ര​പ്പ​ള്ളി വി​ല്ലേ​ജ് പ​രി​ധി​യി​ല്‍​പ്പെ​ട്ട മൂന്നു സെ​ന്‍റ് വ​സ്തു​വി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ സ്‌​കെ​ച്ച് ല​ഭി​ക്കു​ന്ന​തി​ന് ഇ​ക്ക​ഴി​ഞ്ഞ 27ന് പാ​തി​ര​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റായ അ​നീ​സ് സ്ഥ​ല​ത്തെ​ത്തി വ​സ്തു അ​ള​ന്ന​ശേ​ഷം ലൊ​ക്കേ​ഷ​ന്‍ സ്‌​കെ​ച്ച് ല​ഭി​ക്കു​ന്ന​തി​ന് 200 രൂ​പ ഫീ​സും 1,000 രൂ​പ കൈ​ക്കൂ​ലി​യും ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​ര​ന്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച അ​നീ​സി​നെ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ലൊ​ക്കേ​ഷ​ന്‍ സ്‌​കെ​ച്ച് തയാറാ​യി​ട്ടു​ണ്ടെ​ന്നും 200 രൂ​പ ഫീ​സും 1,000 രൂ​പ കൈ​ക്കൂ​ലി​യും ന​ല്‍​കി​യാ​ല്‍ ലൊ​ക്കേ​ഷ​ന്‍ സ്‌​കെ​ച്ച് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ഈ ​വി​വ​രം ആ​ല​പ്പു​ഴ വി​ജി​ല​ന്‍​സ് യൂ​ണി​റ്റ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ജി​ല​ന്‍​സ് സം​ഘം നി​രീ​ക്ഷി​ച്ചു​വ​ര​വേ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓടെ പാ​തി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റണി​സ് പള്ളിക്കു സമീപം കൈ​ക്കൂ​ലി വാ​ങ്ങ​വേ അനീസി നെ പിടികൂടുകയായിരു ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.