ക്ഷയരോഗ നിവാരണ ബോധവത്കരണ പരിപാടി
1490201
Friday, December 27, 2024 5:03 AM IST
ചെങ്ങന്നൂര്‍: ഡിസംബര്‍ ഏഴു മുതല്‍ മാര്‍ച്ച് 17 വരെ നടന്നുവരുന്ന ദേശീയ ക്ഷയരോഗ നിവാരണ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് കരോള്‍ നടത്തി. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ നടത്തുകയും സാന്താക്ലോസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നവര്‍ക്ക് ഉടനടി സമ്മാനങ്ങള്‍ വിതരണം നടത്തുകയും ചെയ്തു.
നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ അധ്യക്ഷനായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ടി. അനിതകുമാരി, ആരോഗ്യ വിഭാഗം സൂപ്പര്‍വൈസര്‍ ആര്. സജിത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. വിനോദ് കുമാര്‍, കെ. അനന്തകൃഷ്ണന്, കെ.ആര്. ജയശ്രീ, എ. ഷംല, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. സന്തോഷ് കുമാര്‍,
യാസിം മുഹമ്മദ്, ശ്യാമ പ്രസാദ്, സുശീല്‍ കുമാര്‍, ആര്. റാണി, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ പി.ബി. ലോബി, എസ്. ഷൈനി, പി.വി. താഹിറ, എം. മീര എന്നിവര്‍ പ്രസംഗിച്ചു. നഗരസഭയിലെ ആശ പ്രവര്‍ത്തകര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി. നൂറു ദിന കര്‍മ പരിപാടികളുടെ ഭാഗമായി സമഗ്ര ബോധവത്കരണം, രോഗ സാധ്യത കൂടിയവര്‍ക്കുള്ള പ്രത്യേക നിരീക്ഷണം എന്നതാണ് ബോധവത്കരണ പരിപാടികളുടെലക്ഷ്യം.