കിണറ്റിൽ വീണ പശുവിന് അഗ്നിശമനസേന രക്ഷകരായി
1490199
Friday, December 27, 2024 5:03 AM IST
കായംകുളം: പത്തടി താഴ്ചയുള്ള കിണറ്റിൽ വീണ ഗർഭിണിയായ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
വള്ളികുന്നം വൈദ്യുതി സബ് സ്റ്റേഷനു സമീപം തോപ്പിൽ കിഴക്കതിൽ ഹസൻ എന്നയാളുടെ ഏഴുമാസം ഗർഭിണിയായ പശുവിനെയാണ് ഉപയോഗശൂന്യമായ പത്തടി താഴ്ചയുള്ള വെള്ളം ഉള്ളതും ചുറ്റുമതിൽ ഇല്ലാത്തതുമായ കിണറ്റിൽനിന്നും കായംകുളം അസി. സ്റ്റേഷൻ ഓഫീസർ സജിത്ത് ലാലിന്റെ നേതൃത്വത്തിൽ സേന രക്ഷപ്പെടുത്തിയത്.
ചേർത്തല സ്വദേശിയായ സ്ഥലം ഉടമയുമായി ബന്ധപ്പെട്ട് ജെ സി ബി വരുത്തി കിണർ മൂടി അപകടാവസ്ഥ ഒഴിവാക്കിയാണ് സേന മടങ്ങിയത്.