കിഡ്സ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഇന്നു തുടങ്ങും
1490194
Friday, December 27, 2024 4:52 AM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് സ്പോൺസർ ചെയ്യുന്ന റോട്ടറി കപ്പിനായുള്ള മൂന്നാമത് കിഡ്സ് ഓൾ കേരള ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഇന്നു വൈകുന്നേരം 5ന് പുന്നപ്ര കപ്പക്കട ജ്യോതി നികേതൻ ഇഎം ഹയർസെക്കൻഡറി സ്കൂൾ ഇൻഡോർ കോർട്ടിൽ റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ ഡോ. ടീന ആന്റ ണി ഉദ്ഘാടനം ചെയ്യും. കെബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിക്കും.
എഡിബിഎ സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. പ്രിയദർശൻ തമ്പി ആമുഖ പ്രസംഗം നടത്തും. ജനറൽ കൺവീനർ റോണി മാത്യു, ജ്യോതി നികേതൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റർ ബെൻസൺ വർഗീസ്, സോൺ 26 അസിസ്റ്റന്റ് ഗവർണർ ഗംഗാധര അയ്യർ, റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ഡോ. അജി സരസൻ,
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ് കുമാർ, ആലപ്പുഴ വൈഎംസിഎ വൈസ് പ്രസിഡന്റ് സുനിൽ മാത്യു ഏബ്രഹാം, എഡിബിഎ പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ എന്നിവർ പ്രസംഗിക്കും. 30 വരെയാണ് ചാമ്പ്യൻഷിപ്പ്. 14 ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.