യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: ഭാര്യാപിതാവും സഹോദരനും പിടിയിൽ
1490187
Friday, December 27, 2024 4:52 AM IST
പൂച്ചാക്കൽ: അരൂക്കുറ്റി വടുതല കാട്ടുപുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. വടുതല ചക്കാലനികർത്തൽ റിയാസ് (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബദ്ധപ്പെട്ട് റിയാസിന്റെ ഭാര്യ റെനീഷയുടെ പിതാവ് നാസർ, നാസറിന്റെ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടിന് റിയാസിന്റെ സുഹൃത്ത് നിബുവിന്റെ വീട്ടിൽ വച്ചാണ് സംഭവം. റിയാസിന്റെ ഭാര്യ റെനീഷയെ നിരന്തരം ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസവും റെനീഷയെ ഉപദ്രവിച്ചെന്ന് പോലീസ് പറഞ്ഞു.
ആലുവ സ്വദേശിയായ റിയാസ് ഏറെ നാളായി അരൂക്കുറ്റിയിലാണ് താമസം. മൂന്നു മക്കളുണ്ട്. ഭാര്യ റെനീഷ ലേക്ഷോർ ആശുപത്രി ജീവനക്കാരിയാണ്.
ചേർത്തല ഡിവൈഎസ്പി ഹരീഷ് ജെയിന്റെ നേതൃത്വത്തിൽ പൂച്ചാക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഫൊറൻസിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.