സൺഡേസ്കൂൾ സമാജം വാർഷികം
1543529
Friday, April 18, 2025 3:49 AM IST
വടശേരിക്കര: മാർത്തോമ്മ സൺഡേസ്കൂൾ സമാജം സെന്റർ വാർഷികം റവ.സന്തോഷ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റവ.ഏബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഓർഗനൈസർ ഫ്രെഡി ഉമ്മൻ, സെന്റർ ഇൻസ്പെക്ടർ മാത്യു പി. വർഗീസ്, സെന്റർ സെക്രട്ടറി മാത്യൂസ് പി. തോമസ്, ട്രഷറർ എ.റ്റി. മാത്യു, തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
സ്ഥലംമാറിപ്പോകുന്ന റവ. ജോസ് വർഗീസ്, റവ . ഡോ.ജേക്കബ് ഏബ്രഹാം, സൺഡേസ്കൂൾ അധ്യാപന ശുശ്രൂഷയിൽ നിന്ന് വിരമിക്കുന്ന തോട്ടുവഴി ഹെഡ്മാസ്റ്റർ ടി.ടി. മത്തായി എന്നിവർക്ക് യാത്രയയപ്പ് നൽകി. ഉന്നതവിജയം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.