കനേഡിയൻ വള്ളംകളി കേരള കൺവൻഷൻ
1543218
Thursday, April 17, 2025 2:58 AM IST
പത്തനംതിട്ട: കാനഡയിൽ ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന പ്രവാസി ലോകത്തെ വലിയ വള്ളംകളിയായ കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായ കേരള കൺവൻഷൻ ആറന്മുളയിൽ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്നു.
കുര്യൻ പ്രക്കാനത്തിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എംപി, പ്രഫ. പി.ജെ. കുര്യൻ, രാജു ഏബ്രഹാം, കെ. ശിവദാസൻ നായർ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, വിക്ടർ ടി. തോമസ്, കെ.വി. സാംബദേവൻ, ഡോ. ഏബ്രഹാം കലമണ്ണിൽ, കെ. ജയവർമ,
ടി.ഒ. ഏബ്രഹാം, അജി അലക്സ്, ജയൻ ചെറുവള്ളിൽ, ജിൻസൺ ഇടയാറന്മുള, ജോസ് കോലത്ത്, പ്രോഗ്രാം ചെയർമാൻ റെജി താഴമൺ തുടങ്ങിയവർ പ്രസംഗിച്ചു.