കളിയും ചിരിയും ഇല്ലാതെ അവൾ വന്നു; കാത്തിരുന്നവർക്ക് നൊമ്പരമായി
1543510
Friday, April 18, 2025 3:31 AM IST
മണിമല: കളിയും ചിരിയും ഇല്ലാതെ അലീന വന്നു; കാത്തിരുന്നവർക്ക് നൊമ്പരമായി. മണിമല സെന്റ് ജോർജ് സ്കൂളിലെ വിദ്യാർഥിനിയായിരുന്ന വെള്ളാവൂർ വയലിൽ ജോമോൻ - ത്രേസ്യാമ്മ ദമ്പതികളുടെ മകൾ അലീന ചെറിയാൻ (15) ഇന്നലെ പുലർച്ചെയാണ് മരണമടഞ്ഞത്.
മഞ്ഞപ്പിത്തം മൂലമുണ്ടായ അണുബാധ കാരണം ചികിത്സയിലായിരുന്നു അലീന. വൈകുന്നേരം 5.40ന് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം വസതിയിലേക്ക് കൊണ്ടുപോയി.
സംസ്കാരം ഇന്ന് രാവിലെ 10ന് പെരുങ്കാവ് സെന്റ് തോമസ് പള്ളിയിൽ നടക്കും.