എം.വി. വിദ്യാധരന് അനുസ്മരണം ഇന്ന്
1543215
Thursday, April 17, 2025 2:56 AM IST
റാന്നി: അന്തരിച്ച സിപിഐ നേതാവ് എം.വി. വിദ്യാധരന്റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണം ഇന്നു നടക്കും. രാവിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പിന്നീട് അനുസ്മരണ സമ്മേളനവും ചേരും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന് അധ്യക്ഷത വഹിക്കും. പ്രമോദ് നാരായണ്‍ എംഎൽഎ, മുന്‍ എംഎല്‍എ രാജു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും.