കരിയര്‍ ഗൈഡന്‍സ് ലൈഫ് സ്കില്‍ ക്ലാസ് നടത്തി
1543204
Thursday, April 17, 2025 2:44 AM IST
കോന്നി: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കോന്നി സോണിന്റെ നേതൃത്വത്തിലും ഇസാഫ് ബാങ്കിന്റെയും ഊട്ടുപാറ സെന്റ് ജോര്‍ജ് ഹൈസ്കൂളിന്റെയും സഹകരണത്തിലും 10, പ്ലസ് ടു ഫലം കാത്തിരിക്കുന്ന കുട്ടികള്‍ക്കുവേണ്ടി കരിയര്‍ ഗൈഡന്‍സ്, ലൈഫ് സ്കില്‍ ക്ലാസ് ഊട്ടുപാറ സെന്റ് ജോര്‍ജ് ഹെസ്കൂളില്‍ നടന്നു.
കെസിസി കോന്നി സോണ്‍ പ്രസിഡന്റ് ഫാ. ജോര്‍ജ് ഡേവിഡ് അധ്യക്ഷത വഹിച്ചു. കെ. യു. ജനീഷ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. സജു തോമസ്, റവ. രാജീവ് ഡാനിയല്‍, കെസിസി സോണ്‍ സെക്രട്ടറി മാത്യുസണ് പി. തോമസ്, കെസിസി അസംബ്ലി സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത്, ജോബി ബെന്നി, ഐവാന്‍ വകയാർ, മിന്നു ആനി ഡേവിഡ് , കെ.ജെ. ഏബ്രഹാം, ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കരിയര്‍ ഗൈഡന്‍സ് ട്രെയിനേഴ്സായ ജെന്സന് കടമ്പനാട്, പി. സി. ജോണ്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.