എൻസിപി ധർണ നടത്തി
1543216
Thursday, April 17, 2025 2:56 AM IST
പത്തനംതിട്ട: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില ഇടിഞ്ഞിട്ടും പാചകവാതക വില വർധിപ്പിച്ചും പെട്രോളിനും ഡീസലും വില കുറയ്ക്കാതെയും ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരേ എൻസിപി - എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്പിൽ പ്രതിഷേധം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ അധ്യക്ഷത വഹിച്ചു. എ. അലാവുദ്ദീൻ, ചെറിയാൻ ജോർജ് തമ്പു, എം. മുഹമ്മദ് സാലി, ശ്രീഗണേഷ്, കെ. റോയ്, സാബുഖാൻ, ബിനോജ് തെന്നാടൻ, രഞ്ജിത്ത് പാറക്കൽ,
എം.ബി. നൈനാൻ, ബൈജു മാത്യു, സോണി സാമുവൽ, അനുരാജ്, തെരേസ ജോർജ്, സുജോ ഓമല്ലൂർ, ബാബൂസ് ജോർജ്, നൈസാം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.