ജീവിതത്തിന്റെ സമഗ്രതയാണ് വേദനകൾ: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി
1543527
Friday, April 18, 2025 3:49 AM IST
മലയാലപ്പുഴ: ജീവിതത്തിന്റെ സമഗ്രതയാണ് വേദനകളെന്ന് സിദ്ധാശ്രമം മഠാധിപതി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി. മലയാലപ്പുഴ ഹിന്ദുധർമ പ്രചാരണ സഭയുടെ 23-ാമത് ധർമ പരിഷത്ത് ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു സ്വാമി.
ഭാരതത്തിന്റെ വിപുലമായ വൈജ്ഞാനിക സമ്പത്ത് മഹത്തമായ രാഷ്ട്രമെന്ന സങ്കല്പത്തിൽ സമഗ്രമായി നിലനിർത്തുന്നതാണ്. നാലു വേദങ്ങളുടെ തൂണിൽ ഉറച്ചു നിൽക്കുന്ന വൈജ്ഞാനിക സമ്പത്തിനെ അറിയാൻ നാം ശ്രമിക്കണമെന്നും സ്വാമി സത്സ്വരൂപാനന്ദ അഭിപ്രായപ്പെട്ടു. അഖിലേഷ് എസ്. കാര്യാട്ട് അധ്യക്ഷത വഹിച്ചു.
തുള്ളൽ കലാകാരൻ നിഖിൽ മലയാലപ്പുഴയെ ചടങ്ങിൽ ആദരിച്ചു. യമുന സന്തോഷ് , രാജേന്ദ്രൻ നായർ വിലങ്ങുപാറ കോയിക്കൽ, ജ്ഞാനശേഖരൻപിള്ള, വിജയൻ എസ്. രാമമംഗലത്ത്, രവീന്ദ്രനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.