അഗ്നിശമന സേനാദിനം ആചരിച്ചു
1543203
Thursday, April 17, 2025 2:44 AM IST
പത്തനംതിട്ട: അഗ്നിശമനാ സേന ദിനം വിവിധ യൂണിറ്റുകളിലായി ആചരിച്ചു. രക്ഷാപ്രവര്‍ത്തനത്തോടുള്ള അടങ്ങാത്ത മോഹം പ്രതിബദ്ധതയിലൂന്നിയ രക്തസാക്ഷികളുടെ ദിനമാണ് പ്രത്യേകമായി സേനാദിനമായി ആചരിക്കുന്നത്. മുംബൈ ഓക്സിലറി ഫയര്‍ സര്‍വീസിലെ അറുപതോളം ഉദ്യോഗസ്ഥര്‍ സ്ഫോടനത്തില്‍ പൊട്ടിച്ചിതറി കടലിനെ ചുവപ്പിച്ച ഒരു സായന്തനമാണത്.
രക്തസാക്ഷികളെ ആദരിക്കുന്നതോടൊപ്പം സുരക്ഷിതമായ ഒരു തൊഴില്‍സ്ഥലം സൃഷ്ടിക്കുക എന്ന സന്ദേശവും അഗ്നിശമന സേനാദിനം നല്കുന്നു. രക്തസാക്ഷിത്വ ചരിത്രത്തെ പുനര്വായനയ്ക്കെടുക്കേണ്ടത് ഈ അര്‍ഥത്തിലാണ്.
അഗ്നിബാധകളും അപകടങ്ങളും തടയുന്നതിന് ഒരു ഫയര്‍ പ്രിവന്‍ഷന്‍ വിംഗ് രൂപീകരിക്കണമെന്ന് 2012 വര്‍ഷത്തെ ഇന്‍ഡ്യാ ഗവണ്മെന്റിന്റെ ആര്‍എംഎസ്ഐ പഠനം നിര്‍ദേശിക്കുന്നു.
പരിശോധന, ബോധവത്കരണം, പരിശീലനം എന്നിവ പെതുജനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നല്‍ നല്‍കിയാണ് പഠനം. രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വിവിധ പരിപാടികള്‍ നടന്നു. സേനാംഗങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചു.