നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം: പ്രശ്നോത്തരി സംഘടിപ്പിക്കും
1543524
Friday, April 18, 2025 3:49 AM IST
പത്തനംതിട്ട: ഹരിതകേരളം മിഷന് വിദ്യാകിരണം മിഷനുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ബ്ലോക്ക്തല പ്രശ്നോത്തരി 25 നും ജില്ലാതലം 29 നും നടക്കും. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകാര്‍ക്ക് പങ്കെടുക്കാം.
22 നു രാവിലെ 11 ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പഠനോത്സവം മൂന്നാറില്‍ മേയ് 16,17,18 തീയതികളില്‍ നടക്കും. ബ്ലോക്ക് - ജില്ലാതല ക്വിസ് മത്സരങ്ങളില്‍ വിജയികളാകുന്ന നാലു പേര്‍ക്കാണ് അവസരം. ഫോൺ- 9645607918.