പോഷകസംരക്ഷണത്തിന് ഫലവർഗത്തോട്ടങ്ങൾ
1543214
Thursday, April 17, 2025 2:56 AM IST
അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള എസ് സി കുടുംബങ്ങളുടെ പോഷക സംരക്ഷണത്തിനായി ഫലവർഗത്തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി.പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ എസ് സി സബ് പ്ലാൻ 2024-25 പദ്ധതിയിലൂടെയാണ് നടപ്പിലാക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നടീൽ വസ്തുക്കളുടെ വിതരണം ഉദ്ഘാടനം ചെയ്തു.
വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് ,എൻ 18 ഇനം റമ്പൂട്ടാൻ എന്നീ ഫലവർഗ തൈകളാണ് വിതരണം ചെയ്തത്. കൂടാതെ കാലിക്കറ്റ് ഐസിഎആർ സുഗന്ധവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അത്യുത്പാദനശേഷിയുള്ള ഇഞ്ചി ഇനം ഐഎസ്ആർ വജ്ര ഗ്രോ ബാഗുകളിൽ വളർത്തിയതും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.
യോഗത്തിൽ കൃഷി വിജ്ഞാനകേന്ദ്രത്തിലെ വിദഗ്ധരായ ഡോ. വിനോദ് മാത്യു, ഡോ. റിൻസി കെ. ഏബ്രഹാം, പറക്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോണി വർഗീസ്, കൃഷി ഓഫീസർ സൗമ്യ ശേഖർ എന്നിവർ പ്രസംഗിച്ചു.