ചാലക്കയത്ത് കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണു
1543201
Thursday, April 17, 2025 2:44 AM IST
പത്തനംതിട്ട: ചാലക്കയത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന് മുകളില്‍ കൂറ്റന്‍ മരം കടപുഴകി വീണു. ശബരിമല തീര്‍ഥാടകരുമായി പമ്പയിലേക്കു വന്ന ബസിനു മുകളിലേക്കാണ് കനത്ത മഴയ്ക്കിടെ മരം വീണത്.
തീര്‍ഥാടകര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. പമ്പയില്‍ നിന്നും തീര്‍ഥാടകരുമായി നിലയ്ക്കേലക്ക് വരികയായിരുന്നു ബസ്. ഇതേസമയം കനത്ത മഴയും ഉണ്ടായിരുന്നു.
ബസിന്റെ മുന്‍വശത്ത് ഡ്രൈവര്‍ കാബിന്റെ മുകളിലേക്കാണ് മരം വീണത്. ഉടന്‍തന്നെ അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തി. ഏകദേശം മൂന്നു മണിക്കൂര്‍ കൊണ്ടാണ് മരം മുറിച്ചുമാറ്റിയത്. ഇതോടെ ഗതാഗതവും തടസപ്പെട്ടു.