വിനയത്തിന്റെ മാതൃക പകർന്ന് കാൽകഴുകൽ ശുശ്രൂഷ
1543504
Friday, April 18, 2025 3:31 AM IST
പത്തനംതിട്ട: ക്രിസ്തു തന്റെ ശിഷ്യൻമാർക്കൊപ്പം ആചരിച്ച പെസഹയുടെ സ്മരണയിൽ കാൽകഴുകൽ ശുശ്രൂഷയും നടന്നു. ശിഷ്യരുടെ പാദങ്ങൾ കഴുകിത്തുടച്ച യേശു ലോകത്തിനു നൽകിയ സന്ദേശം ഓർമിപ്പിച്ചുകൊണ്ടായിരുന്നു ശുശ്രൂഷ.
സീറോമലബാർ, ലത്തീൻ ദേവാലയങ്ങളിൽ വൈദികരുടെ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. മലങ്കര ക്രമത്തിൽ ബിഷപ്പുമാരുടെ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു.
മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസിന്റെ കാർമികത്വത്തിൽ ആലുംതുരുത്തി സെന്റ് മേരീസ് സുറിയാനി മലങ്കര കത്തോലിക്കാ പള്ളിൽ പെസഹയോടനുബന്ധിച്ച കാൽകഴുകൽ ശുശ്രൂഷ നടന്നു.
പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിലും പത്തനംതിട്ട രൂപതയുടെ പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം റാന്നി - പെരുനാട് മാന്‍പാറ സെന്റ് മേരീസ് മലങ്കര തീർഥാടന ദേവാലയത്തിലും കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു.
പരുമല സെമിനാരി ദേവാലയത്തിൽ ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു.
ആലുംതുരുത്തി പള്ളിയില്‍
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസനാധ്യക്ഷന്‍ ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആലുംതുരുത്തി പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പെസഹ തിരുക്കര്‍മങ്ങളും നടത്തി. എംസിഎ തിരുവല്ല അതിഭദ്രാസന സമിതിയുടെ നേത ത്വത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചത്.
എംസിഎ പ്രസിഡന്റ്, മേഖലയില്‍ നിന്നുള്ള പ്രസിഡന്റുമാര്‍ അടക്കം ഉള്ളവരുടെ കാലുകള്‍ കഴുകി ആയിരിന്നു ശുശ്രൂഷ നടത്തപ്പെട്ടത്. തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറാള്‍ റവ. ഡോ ഐസക് പറപ്പള്ളിൽ, എംസിഎ തിരുവല്ല അതിഭദ്രാസന വൈദിക ഉപദേഷ്ടാവ് ഫാ. മത്തായി മണ്ണൂര്‍ വടക്കേതിൽ,
നിരണം മേഖല വികാരി ഫാ. സ്കറിയ വട്ടമറ്റം, ഫാ. ജോണ്‍ തോമസ്, ഫാ. ജോസ് കല്ലുമാലിക്കല്‍, ഫാ. അലക്സ് കണ്ണമല, ഫാ. ജോസഫ് കരിപ്പായില്‍, ഫാ. ജോണ്‍ പടിപ്പുര, ഫാ. രഞ്ജിത് മടത്തറമ്പില്, ഫാ. എബ്രഹാം പരിയാരത്തില്‍ അതിഭദ്രാസന പ്രസിഡന്റ് ബിജു പാലത്തിങ്കല്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജോൺ, മേഖലാ പ്രസിഡന്റുമാരായ ബെന്നി സ്കറിയ,
അഭിലാഷ് ജോസഫ്, ഏബ്രഹാം തോമസ്, കെ.ജെ. ഷിജു, ബിജു ജോര്‍ജ്, ഷാജി പൂച്ചേരിൽ, അലക്സ് വര്‍ഗീസ്, ആലംത്തുരുത്തി സെന്റ് മേരീസ് ഇടവകാംഗങ്ങളായ ജോസ് വി. ചെറി, എം. ഒ. വര്‍ഗീസ്, യോഹന്നാന് മാത്തുള്ള, ജോജി വി. ചെറി, വിനോദ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.