തി​രു​വ​ല്ല: ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല വ​ള്ളം​കു​ളം ന​ന്നൂ​ര്‍ കാ​രു​വ​ള്ളി എ​ച്ച്എ​സി​ന് സ​മീ​പം കു​ഴി​ക്കാ​ല ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷി​നെ (50)നെ ​തി​രു​വ​ല്ല പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ് സ​ന്തോ​ഷി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​സ്‌​ഐ ജി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​സ​സി​പി​ഒ ഷാ​ന​വാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​റ്റൊ​രു കേ​സി​ല്‍ പ​ത്ത​നം​തി​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു നി​ന്നും ബീ​ഹാ​ര്‍ സ്വ​ദേ​ശി മു​ന കു​മാ​ര്‍(20) നെ ​പ​ത്ത​നം​തി​ട്ട എ​സ്‌​ഐ കെ. ​ആ​ര്‍ രാ​ജേ​ഷ് കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ അ​ഷ​ര്‍ മാ​ത്യു, ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന അ​റ​സ്റ്റ് ചെ​യ്തു.