റെഡ്ക്രോസ് പ്രവര്‍ത്തനോദ്ഘാടനം
1543206
Thursday, April 17, 2025 2:44 AM IST
തിരുവല്ല : ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല ശാഖയുടെ 2025-26 വര്‍ഷത്തെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, ജീവകാരുണ്യ പദ്ധതിയിലേക്കുള്ള ധനസമാഹരണവും നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം. സലീം അധ്യക്ഷത വഹിച്ചു.
ഡിവൈഎസ്പി. എസ്. ആഷാദിനെ ആദരിച്ചു. സെക്രട്ടറി ബാബു കല്ലുങ്കൽ, ഷെല്‍ട്ടല്‍ വി. റാഫേല്‍, മാത്യൂസ് കെ. ജേക്കബ്, സി.വി.ജോണ്‍, ഷാജി തിരുവല്ല, പി.എം. അനീര്‍ എന്നിവര്‍ പ്രസംഗിച്ചു.