വിഷു ഈസ്റ്റർ കിറ്റുകൾ വിതരണം ചെയ്തു
1543507
Friday, April 18, 2025 3:31 AM IST
കുമ്പനാട്: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലയിലെ നിർധനരായ 75 ആളുകൾക്ക് വിഷു ഈസ്റ്റർ കൈനീട്ടമായി കിറ്റുകളും സാമ്പത്തിക സഹായവും വിതരണം നടത്തി. ഇതിന്റെ വിതരണ ഉദ്ഘാടനം പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എംഎല്‍എ നിർവഹിച്ചു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തെരഞ്ഞെടുത്ത ആളുകൾക്കാണ് സഹായ വിതരണം നടത്തിയത്. പത്തനംതിട്ട മൈലപ്ര ശാലേം മാർത്തോമ്മ ഇടവക വികാരി റവ. അജിത് ഈപ്പൻ തോമസ്, മാത്യു കല്ലുങ്കത്തറ, ചാക്കോ മാമ്മൻ, ചെറിയാൻ തോമസ്, സോണിയാമോൾ തോമസ്, സന്തോഷ് നെല്ലിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
കുമ്പനാട് അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. അടുത്ത ഘട്ടമായി വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന 50 ആളുകൾക്ക് ഈസ്റ്റർ ദിനത്തിൽ അരിയും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്യുമെന്ന് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ അറിയിച്ചു.