കഞ്ചാവ് ബീഡി വലിച്ച ബസ് ഡ്രൈവർ പിടിയിൽ
1543511
Friday, April 18, 2025 3:31 AM IST
ചേർത്തല: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവറെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.
ചേർത്തല സ്വകാര്യ ബസ്സ്റ്റാൻഡിനു തെക്കേ അരികിൽ നിന്ന് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡ് തെക്കേവീട് ജെഫി(32) നെയാണ് ചേർത്തല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.എം. സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് എട്ടു ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ജെഫിൻ സ്ഥിരമായി ലഹരി ഉപയോഗിച്ച് അപകടകരമാംവിധം ബസ് ഓടിക്കുന്നതായി യാത്രക്കാരിൽ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.