ജോർജ് ഫിലിപ്പ് അനുസ്മരണം
1543519
Friday, April 18, 2025 3:45 AM IST
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്റെ പവലിയന് ജില്ലയുടെ കായിക പിതാവ് ജോർജ് ഫിലിപ്പിന്റെ പേരു നൽകണമെന്ന് വോളിബോൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ല സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് എല്ലാ വർഷവും ജോർജ് ഫിലിപ്പിന്റെ പേരിലുള്ള ട്രോഫി നൽകും. എല്ലാ വർഷവും ഏപ്രിൽ ഏഴിന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ ഹൈസ്കൂൾ തലത്തിലെ മികച്ച വോളിബോൾ താരത്തിന് പുരസ്കാരവും 5001 രൂപയും നൽകും.
പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന അനുസ്മരണ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, മുൻ എംഎൽഎ കെ. ശിവദാസൻ നായർ, കെപിസിസി അംഗം പി. മോഹൻരാജ്, ബിജെപി ദേശീയ സമിതി അംഗം വിക്ടർ ടി. തോമസ്,
ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, വോളിബോൾ കൂട്ടായ്മ ചെയർമാൻ കടമ്മനിട്ട കരുണാകരൻ, വോളിബോൾ കൂട്ടായ്മ ജനറൽ കൺവീനർ സലിം പി.ചാക്കോ,
പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ, മാർത്തോമ്മ ഹൈസ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യൂസ് സ്കറിയ, ഹെഡ്മിസ്ട്രസ് എം.ആർ. അജി, ശാന്തൻ മലയാലപ്പുഴ, ഏബ്രഹാം ജോർജ്, കെ.കെ. ചെറിയാൻജി, ടി.എൻ. സോമരാജൻ, പി.സി. ഹരി തുടങ്ങിയവർ പ്രസംഗിച്ചു.