സ്കൂൾ പാചകത്തൊഴിലാളികളുടെ അതിജീവന സമരം 22ന്
1543208
Thursday, April 17, 2025 2:56 AM IST
പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുടെ വേതന ആനുകൂല്യ അവകാശ നിഷേധത്തിനെതിരേ സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എഐറ്റിയുസി) നേതൃത്വത്തിൽ പാചക തൊഴിലാളികളുടെ അതിജീവന സമര 22 മുതൽ 26 വരെ സെക്രട്ടേറിയേറ്റിനു മുന്പിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പണിയെടുക്കുന്നവർക്ക് യഥാസമയം വേതനം നൽകുക, വേതന വർധന മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, 500 കുട്ടികൾക്ക് ഒരു തൊഴിലാളി പാചകം ചെയ്യണമെന്ന് നിബന്ധന അവസാനിപ്പിക്കുക, 2016ലെ മിനിമം കൂലി വിജ്ഞാപനം പരിഷ്കരിച്ച് നടപ്പിലാക്കുക,
പ്രതിമാസ വേതന പരിധിയിൽ നിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കുക, തൊഴിലാളി ദ്രോഹ ഉത്തരവ് പിൻവലിക്കുക, ഉച്ചഭക്ഷണതൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ സ്കൂൾ പാചക തൊഴിലാളികളികളുടെ അതിജീവനസമരം. 22 ന് രാവിലെ 10 ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നിന്ന് തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കും 24ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് സമരത്തിൽ പങ്കെടുക്കുന്നത്. 26നു വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, ജില്ലാ സെക്രട്ടറി മായ ഉണ്ണിക്കൃഷ്ണൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി അമ്പിളി വിജയൻ, സംസ്ഥാന കമ്മിറ്റിയംഗം രാജു കടകരപള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.