രണ്ട് കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്കന് അറസ്റ്റില്‍
1543512
Friday, April 18, 2025 3:31 AM IST
പത്തനംതിട്ട: പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് കിലോയിലധികം കഞ്ചാവുമായി മധ്യവയസ്കന് പിടിയിലായി. കോയിപ്രം കരിയിലമുക്ക് ചെറുതിട്ട വീട്ടില്‍ സി. ബി. പ്രസന്നനാണ് (52) അറസ്റ്റിലായത്.
റെയ്ഡിന് കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍, എസ് സിപിഒ രതീഷ്, സിപിഒമാരായ അനന്തകൃഷ്ണന്, അനന്ദു എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.