പള്ളികളിൽ തിരുനാളാചരണം
1543517
Friday, April 18, 2025 3:45 AM IST
ചുങ്കപ്പാറ പള്ളിയിൽ
ചുങ്കപ്പാറ: സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് നാളെ (19) കൊടിയേറും. രാത്രി 7.30ന് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ, കുർബാന എന്നിവയെ തുടർന്ന് തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് കൊടിയേറ്റ് നിർവഹിക്കും.
20നു രാവിലെ 6.30ന് കുർബാന, മധ്യസ്ഥ പ്രാർഥന. ഫാ. നൈനാൻ വെട്ടീരേത്ത് കാർമികത്വം വഹിക്കും. 22നു രാവിലെ 6.30ന് കുർബാന, മധ്യസ്ഥ പ്രാർഥന, നേർച്ച, വാഹന വെഞ്ചരിപ്പ്, വൈകുന്നേരം 4.30ന് ചുങ്കപ്പാറ ചെറുപുഷ്പം ദേവാലയത്തിൽ സന്ധ്യാപ്രാർഥന, തിരുനാൾ റാസ. ചെറുപുഷ്പം ദേവാലയത്തിൽ നിന്നാരംഭിച്ച് മാരംകുളം സെന്റ് ജൂഡ് കുരിശടി വഴി ദേവാലയത്തിൽ എത്തിച്ചേരും.
തുടർന്ന് സമാപന ആശീർവാദം. 23നു രാവിലെ എട്ടിന് തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മാത്യൂസ് മാർ പോളിക്കോർപ്പോസിനു സ്വീകരണം. പ്രഭാത പ്രാർഥനയെ തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, പള്ളിക്കു ചുറ്റും പ്രദക്ഷിണം, നേർച്ച വിളന്പ്, കൊടിയിറക്ക്. തിരുനാൾ ക്രമീകരണങ്ങൾ വികാരി ഫാ. എബി വടക്കുംതല, ട്രസ്റ്റി ഷിജു ജേക്കബ്, സെക്രട്ടറി അനിൽ ജോൺ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.
കൊറ്റനാട് പള്ളിയിൽ
കൊറ്റനാട്: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 20 മുതൽ 23 വരെ നടക്കും. 20നു രാവിലെ ഈസ്റ്റർ ശുശ്രൂഷ, കുർബാന എന്നിവയെ തുടർന്ന് വികാരി ഫാ. സൈമൺ വർഗീസ് കണ്ണങ്കരേത്ത് കൊടിയേറ്റും. ഒന്പതിന് വൃന്ദാവനം കുരിശടിയിൽ കൊടിയേറ്റ്.
21നു സന്ധ്യാനമസ്കാരത്തേ തുടർന്ന് രാത്രി ഏഴിന് കുടുംബസംഗമത്തിന് കൗൺസലിംഗ് സൈക്കോളജിസ്റ്റ് മായ സൂസൻ ജേക്കബ് നേതൃത്വം നൽകും. 22നു രാവിലെ ഒന്പതിന് നേർച്ച സ്വീകരണവും ചെന്പിൽ അരിയിടീലും യുവജനപ്രസ്ഥാനം നേതൃത്വത്തിൽ അഖണ്ഡ പ്രാർഥനയും. വൈകുന്നേരം 5.30ന് ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസിനു സ്വീകരണം. തുടർന്ന് സന്ധ്യാനമസ്കാരം.
രാത്രി ഏഴിന് റാസ. എട്ടിന് വൃന്ദാവനം കുരിശിങ്കൽ റാസയ്ക്കു സ്വീകരണം. തുടർന്ന് ഫാ.ഏബ്രഹാം ശാമുവേൽ സന്ദേശം നൽകും. ഒന്പതിന് ശ്ലൈഹിക വാഴ്വ്. 23നു രാവിലെ എട്ടിന് സഖറിയ മാർ സേവേറിയോസിന്റെ കാർമികത്വത്തിൽ കുർബാന, മധ്യസ്ഥ പ്രാർഥന, പ്രസംഗം, പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളന്പ്.
യുവജനപ്രസ്ഥാനം നേതൃത്വത്തിൽ ഡയലാസിസ് രോഗികൾക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. 11ന് കൊടിയിറക്ക്.