പരിശീലന ശില്പശാല
1543522
Friday, April 18, 2025 3:45 AM IST
തോട്ടപ്പുഴശേരി: വൈഎംസിഎ കുറിയന്നൂര്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി തേന്‍മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണ പരിശീലന ശില്പശാല തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈഎംസിഎ പ്രസിഡന്റ് ടി. സി. മാത്യു അധ്യക്ഷത വഹിച്ചു. വൈഎംസിഎ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കൃഷി ഓഫീസര്‍ ലതാ മേരി തോമസ്, ജോയ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.