അടൂരില്‍ ഈസ്റ്റര്‍ സംഗമം 20ന്
1543506
Friday, April 18, 2025 3:31 AM IST
അടൂർ: വിവിധ ക്രൈസ്തവ സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ 20 ന് വൈകുന്നേരം അഞ്ചിന് അടൂരില്‍ ഈസ്റ്റര്‍ സംഗമം നടത്തും. സെന്റ് ജോണ്‍ ഓഫ് ദ ക്രോസ് ലാറ്റിന്‍ കത്തോലിക്കാ ദേവാലയത്തില്‍ ചേരുന്ന സംഗമത്തില്‍ ചെയര്മാന് ഫാ. ഫിലിപ്പോസ് ഡാനിയേല്‍ അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി അര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഈസ്റ്റര്‍ സന്ദേശവും ഉദ്ഘാടനവും നിര്‍വഹിക്കും. ജനറല്‍ കണ്‍വീനര്‍ ഫാ. ഡോ. ശാന്തന് ചരുവില്‍ ആമുഖപ്രഭാഷണം നടത്തും. ഫാ. ജോസ് വെച്ചുവെട്ടിക്കല്‍ സന്ദേശം നല്‍കും.
സമ്മേളനത്തില്‍ ഇടവക ഗായക സംഘങ്ങളുടെ ഗാനാലാപനം ഉണ്ടായിരിക്കും. സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന മേജര്‍ ഡി. ഗബ്രിയേല്‍, മേജര്‍ മന്നാസ്, റവ. പി. എല്‍. ഷിബു എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും.